നെതന്യാഹുവിനെ ആലിംഗനം ചെയ്തു; മോദിയെ ട്രോളി കോണ്‍ഗ്രസ് (വീഡിയോ)

നെതന്യാഹുവിനെ മോദി ആലിംഗനം ചെയ്യുന്നു

ദില്ലി: ലോകനേതാക്കളെ സന്ദര്‍ശിക്കുന്ന വേളയില്‍ അവരെ ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പടെ വിവിധ ലോക നേതാക്കളുമായി ആലിംഗനം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

എന്നാല്‍ മോദിയെ പരിഹസിച്ചുള്ള വീഡിയോയില്‍ കോണ്‍ഗ്രസിനോട് ബിജെപി പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രിയെ കളിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും എന്നും ബിജെപി ആവശ്യപ്പെട്ടു.

ഹഗ്‌പ്ലോമസി എന്ന ഹാഷ് ടാഗോടു കൂടിയാണ് ട്വിറ്ററില്‍ വീഡോയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ടൈറ്റാനിക് സിനിമയിലേതു പോലുള്ള ആലിംഗനെ വരെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top