ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ നെല്‍സണ്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനും പൂങ്കാവ് സ്വദേശിയുമായ നെല്‍സണ്‍ ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു.

സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നെല്‍സണെ പിടികൂടാന്‍ ആലപ്പുഴ ഡിവൈഎസ്പി വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബംഗ്ളൂരുവില്‍ നിന്നാണ് നെല്‍സണ്‍ പൊലീസിന്റെ പിടിയിലായത്.

DONT MISS
Top