അധികൃതര്‍ക്ക് പറ്റിയ അബദ്ധം; വ്യാജ മിസൈല്‍ ആക്രമണ ഭീഷണിയില്‍ വിറങ്ങലിച്ച് ഹവായിക്കാര്‍

ജാഗ്രതാ മുന്നറിയിപ്പ്

ഹൊണലുലു: ഉത്തരകൊറിയയില്‍ നിന്ന് ആണവാക്രമണം ഉള്‍പ്പെടെയുള്ള ഭീഷണിയില്‍ ഭയന്നിരിക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഹവായിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി സ്വന്തം ഇന്നലെ ഭയന്നുവിറച്ച സ്വന്തം ഉദ്യോഗസ്ഥന്റെ ‘കൈപ്പിഴ’. ഉദ്യോഗസ്ഥന് സംഭവിച്ച പിഴവ് മൂലം മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തു.

ഉത്തരകൊറിയയ്ക്ക് ഏറ്റവും അടുത്തുള്ള പസഫിക്കിലെ ദ്വീപ് സംസ്ഥാനമാണ് ഹവായി. അതിനാല്‍തന്നെ ഏതെങ്കിലും പ്രകോപനത്താല്‍ അമേരിക്കയെ ആകമിക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് തോന്നിയാല്‍ ആദ്യആക്രമണത്തിനരയാവുക തങ്ങളാണെന്ന ഭയപ്പാടിലാണ് ഹവായിക്കാര്‍. ഇതിനിടെയാണ് ഇന്നലെ അബദ്ധത്തില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് പ്രചരിച്ചതും ജനങ്ങളാകെ പരിഭ്രാന്തരായതും.

മി​സൈ​ൽ പ​തി​ക്കാ​ൻ​പോ​കു​ന്നെ​ന്ന സ​ന്ദേ​ശം പര​ന്ന​തോ​ടെ​യാ​ണ് ഹ​വാ​യി യു​ദ്ധ​ഭീ​തി​യി​ലാ​യ​ത്. ജ​ന​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു സ​ന്ദേ​ശം പാ​ഞ്ഞ​ത്. സെല്‍ പ​തി​ക്കാ​ൻ​പോ​കു​ന്നു. ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ​ണ​മെ​ന്നും ഇ​ത് സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. പി​ന്നീ​ട് ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും റേ​ഡി​യോ​യി​ലും ഈ ​സ​ന്ദേ​ശം പ്ര​ക്ഷേ​പ​ണം ചെ​യ്തു. ഇ​തോ​ടെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി.

ഹ​വാ​യി​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ മി​സൈ​ലു​ക​ളു​ടെ ആ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​ഗ്ര​താ സം​വി​ധാ​നം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ൻ തെ​റ്റാ​യ ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​യ​താ​ണ് ജാ​ഗ്ര​താ പുറപ്പെടാനുള്ള കാരണം. സം​ഭ​വം കൈ​വി​ട്ട​തോ​ടെ കൈ​യ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ത​ന്നെ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഭീ​തി​യൊ​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ മാ​പ്പു പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജാ​ഗ്ര​താ സം​വി​ധാ​നം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ഷി​ഫ്റ്റ് മാ​റു​മ്പോ​ൾ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ക്കും. ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു പ​റ്റി​യ പി​ഴ​വാ​ണ് തെ​റ്റാ​യ സ​ന്ദേ​ശം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ഡേ​വി​ഡ് ഐ​ഗെ പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ൽ യു​എ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഹ​വാ​യി ആ​ണ​വ യു​ദ്ധ ജാ​ഗ്ര​താ സൈ​റ​ൺ പ​രീ​ക്ഷി​ച്ചി​രു​ന്നു. ശീ​ത​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം അന്ന് നടന്നത്.

DONT MISS
Top