മുകേഷിന്റെ മകന്റെ ‘കല്യാണത്തിനുവേണ്ടി’ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച പ്രമോഷന്‍ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ബാല്യകാല സുഹൃത്തിന് പിന്തുണയുമായി യുവതാരങ്ങളുടെ സൂപ്പര്‍ഹീറോ ദുല്‍ഖര്‍ സല്‍മാന്‍. മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന ‘കല്യാണം’ എന്ന ചിത്രത്തിനായി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച പ്രമോഷന്‍ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

‘കല്യാണത്തിലെ’ ധൃദംഗപുളകിതനായി എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചത്. ടീസര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ദുല്‍ഖറിനൊപ്പം ഗ്രിഗറി ജേക്കബ്, ജോസ്‌ലി എന്നിവരും ആലപിച്ചിട്ടുണ്ട്. ടീസര്‍ പുറത്തുവന്നതോടെ പാട്ടിനായി കാത്തിരിക്കുകയാണ് ഡിക്യൂ ആരാധകര്‍.

നേരത്തെ എബിസിഡി എന്ന ചിത്രത്തിനു വേണ്ടി ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ദുല്‍ഖര്‍-ഗ്രിഗറി കൂട്ടുകെട്ടിലാണ് ഇപ്പോള്‍ ധൃദംഗപുളകിതന്‍ എന്നു തുടങ്ങുന്ന ഗാനവും എത്തുന്നത്.

പ്രേക്ഷകരുടെ പ്രീയതാരമെന്ന നിലയില്‍ ദുല്‍ഖര്‍ ഇതുവരെ ആലപിച്ച പാട്ടുകളെല്ലാം ആരാധകര്‍ സൂപ്പര്‍ഹിറ്റാക്കിയിട്ടുണ്ട്. അതിനാല്‍ ധൃതംഗപുളകിതനായി വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഗാനത്തിന്റെ ടീസര്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

സോള്‍ട്ട് മാങ്കോ ട്രീ ക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്യാണം. മുകേഷിന്റെയും സരിതയുടേയും മകനായ ശ്രാവണ്‍ മുകേഷിന്റെ ആദ്യ ചിത്രം കൂടിയാണ് കല്യാണം.

DONT MISS
Top