ബോയ്ഫ്രണ്ടിന് മെസേജ് അയക്കുന്ന തൃഷ; ഹേ ജൂഡിന്റെ ചിത്രീകരണത്തിനിടെ നിവിന്റെ തമാശ [വീഡിയോ]

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയും, തെന്നിന്ത്യന്‍ താര സുന്ദരി തൃഷയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹേ ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോമിക്കുകയാണ്. ഹേ ജൂഡിന്റെ ചിത്രീകരണത്തിനിടെയുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഫെയ്‌സ്ബുക്ക് ലൈവില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ലൈവ് വീഡിയോയിലാണ് നിവിന്‍ പോളിയുടെ തമാശ. കടലിലേക്ക് പുറപ്പെടാനിരിക്കുന്ന ബോട്ടിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചിരി ഉണര്‍ത്തുന്നത്. ബോട്ടില്‍ നിവിന്‍ പോളിയും, നായിക തൃഷയും സംവിധായകന്‍ ശ്യാമ പ്രസാദുമുണ്ട്.

ബോട്ടില്‍ എല്ലാവരുടെയും ഒപ്പമിരിക്കുന്ന തൃഷ തിരക്കിട്ട് മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുമ്പോഴാണ് നിവിന്റെ തമാശ. തൃഷ ആരും കാണാതെ ബോയ്ഫ്രണ്ടിന് മെസേജ് അയക്കുകയാണെന്ന് ലൈവില്‍ വന്ന് നിവിന്‍ തമാശയില്‍ പറയുന്നുണ്ട്. നിവിന്റെ തമാശ ആസ്വദിക്കുന്ന തൃഷ വീഡിയോ ദയവ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യരുതെന്നും പറയുന്നുണ്ട്. സിനിമയുടെ കാസ്റ്റിങ് ചുമതലകള്‍ വഹിക്കുന്ന നരേഷ് കൃഷ്ണയാണ് ലൈവില്‍ വന്നത്.


തമിഴില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷയുടെ ആദ്യ മലയാള ചിത്രമാണ് ഹേയ് ജൂഡ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മല്‍ സഹദേവ്, ജോര്‍ജ്ജ് കാനത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

ടൈറ്റില്‍ കഥാപാത്രമായ ജൂഡായി തന്നെയാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രമാണ് നിവിന്റേതെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തമാണ്. ക്രിസ്റ്റല്‍ എന്ന സുഹൃത്തായാണ് തൃഷ എത്തുന്നത്.

സിദ്ധിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വ്വശി, അജുവര്‍ഗീസ്, എന്നിവരാണ് മറ്റുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോവയിലും കൊച്ചിയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ‘ഇവിടെ’യ്ക്കുശേഷം ശ്യാമപ്രസാദും നിവിനും ഒന്നിക്കുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

DONT MISS
Top