അഭിമാന കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം ഇന്ന് ഭ്രമണപഥത്തിലേക്ക്

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2 ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിസി 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്.

കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് നാളെ വിക്ഷേപിക്കുന്നത്. അമേരിക്ക, കാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍.

കാലാവസ്ഥ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ്-2ന്റെ പ്രധാന ലക്ഷ്യം. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത.

DONT MISS
Top