സ്‌കൂള്‍ കലോത്സവം: 12 -ാം തവണയും കിരീടം കോഴിക്കോടിന്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം കോഴിക്കോടിന്. തുടര്‍ച്ചയായി 12 -ാം തവണയാണ് കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. 895 പോയിന്റുകളാണ് കോഴിക്കോട് നേടിയത്. അവസാനംവരെ ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം. രണ്ട് പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കിരീടം നഷ്ടമായത്. 893 പോയിന്റാണ് പാലക്കാട് നേടിയത്.

875 പോയിന്റുമായി മലപ്പുറം മൂന്നാംസ്ഥാനത്തെത്തി. 865 പോയിന്റുകള്‍ നേടിയ കണ്ണൂരാണ് നാലാമത്. ആറാം തിയതിയാണ് ശക്തന്റെ തട്ടകമായ തൃശൂരില്‍ കേരളത്തിന്റെ കൗമാരകലോത്സവത്തിന് തിരിതെളിഞ്ഞത്. ആലപ്പുഴയാണ് അടുത്ത തവണ കലോത്സവത്തിന് വേദിയാകുന്നത്.

DONT MISS
Top