എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എംവി ബാലകൃഷ്ണന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. മത്സരം ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു ബാലകൃഷ്ണന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ്. 35 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ 31 അംഗ കമ്മറ്റിയാണ് ഉണ്ടായിരുന്നത്.

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമായ എംവി ബാലകൃഷ്ണന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ എഴ് അംഗങ്ങളെ പുതുതായി ഉള്‍പ്പെടുത്തി. പ്രായാധിക്യം മൂലം അഞ്ച് അംഗങ്ങള്‍ മാറി. മുതിര്‍ന്ന നേതാക്കളായ എകെ നാരായണന്‍, കോമന്‍ നമ്പ്യാര്‍, വിപി ജാനകി ഉള്‍പ്പടെ അഞ്ചു പേരെയാണ് ഒഴിവാക്കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവായ കെപി സതിഷ് ചന്ദ്രനെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചേക്കും.

തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമന്‍, ബേഡകം ഏരിയ സെക്രട്ടറി സി ബാലന്‍ ഉള്‍പ്പടെയുള്ള ഏഴ് അംഗങ്ങളാണ് കമിറ്റിയിലെ പുതുമുഖങ്ങള്‍. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

DONT MISS
Top