റവന്യൂമന്ത്രി നിലമറന്ന് പ്രവര്‍ത്തിക്കുന്നു; സിപിഐഎം കാസര്‍ഗോഡ് ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ റവന്യൂവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നിന്ന് വിജയിച്ച ഇ ചന്ദ്രശേരന്‍ നില മറന്ന് പ്രവര്‍ത്തിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചക്കിടെയാണ് പ്രതിനിധികള്‍ റവന്യൂവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ നിന്നടക്കം വോട്ട് സമാഹരിച്ചാണ് ഇ ചന്ദ്രശേഖരന്‍ വിജയച്ചത്. എന്നാല്‍ ഈ നില മറന്നാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നും പ്രതിനിധികള്‍ കുറ്റപെടുത്തി. തോമസ് ചാണ്ടി വിഷയത്തില്‍
മന്ത്രി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇ ചന്ദ്രശേഖരനെ ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പ്രതിനിധി സമ്മേളനത്തില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

അതേസമയം, എംഎല്‍എ എന്ന നിലയില്‍ ഇ ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ നേതൃത്വം തന്നെ വ്യക്ത മാക്കുന്നു. തുടര്‍ന്നും മന്ത്രിയുമായി സഹകരിക്കേണ്ടതില്ലെന്ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍പ്പെടുന്ന നീലേശ്വരത്ത് നിന്നുള്ള പ്രതിനിധികള്‍ വ്യക്തമാക്കി. പൊതു ചര്‍ച്ച നാളെയും തുടരും.

DONT MISS
Top