വിളര്‍ച്ചയുമായി ആശുപത്രിയില്‍ എത്തി;പതിനാലുകാരന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 22 ലിറ്റര്‍ രക്തം കുടിച്ചു വറ്റിച്ച കൊക്കപ്പുഴുവിനെ

പ്രതീകാത്മക ചിത്രം

ദില്ലി: മകന് ഒട്ടും ഉന്മേഷം ഇല്ലെന്നും ആരോഗ്യ സ്ഥിതി വളരെ മോശമാണ് എന്നൊക്കെ പറഞ്ഞാണ് 14 വയസുകാരനായ വിദ്യാര്‍ത്ഥിയുമായി മാതാപിതാക്കള്‍ ദില്ലിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ എത്തിയത്. പരിശോധ നടത്തിയപ്പോള്‍ കുട്ടിക്ക് രക്തം കുറവാണ് അസുഖമെന്നും അതിന്റെ ഭാഗമായാണ് ബാക്കി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും കണ്ടെത്തി. എങ്കിലും കൂടുതല്‍ വിദഗ്ദ ചികിത്സക്കായി കുട്ടിയുടെ ചെറുകുടല്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു.

പരിശോധനക്കായി കുട്ടിയുടെ ചെറുകുടലിലേക്ക് ക്യാമറ ഇറക്കി ചിത്രങ്ങള്‍ എടുത്തു. കുട്ടിയുടെ ചെറുകുടലിന്റെ രണ്ട് ചിത്രങ്ങളായിരുന്നു ക്യാമറയില്‍ പകര്‍ത്തിയത്. ആദ്യ ചിത്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് അസ്വഭാവികത ഒന്നും തോന്നിയില്ല. എന്നാല്‍ രണ്ടാമത്തെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. കാരണം കുട്ടിയുടെ ചെറുകുടലിന്റെ പകുതി ഭാഗത്ത് രക്ത നിറമായിരുന്നു.

സംശയം തോന്നിയ ഡോക്ടമാര്‍ കുട്ടിയെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് ഡോക്ടമാര്‍ കുട്ടിയുടെ വയറ്റില്‍ കൊക്കപ്പുഴുക്കള്‍ ഉള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടിയുടെ വയറ്റില്‍ ഉള്ള ഈ കൊക്കപ്പുഴുക്കള്‍ ഏകദേശം 22 ലിറ്ററോളം രക്തം കുട്ടിയുടെ ശരീരത്തില്‍ നിന്നും കുടിച്ചു വറ്റിച്ചിട്ടുണ്ടാകും എന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

14 വയസുകാരനായ ഒരു കുട്ടിയുടെ വയറ്റില്‍ ശരാശരി 4 ലിറ്റര്‍ രക്തമാണ് ഉണ്ടാവുക. എന്നാല്‍ കുട്ടിയുടെ പകുതി രക്തവും കൊക്കപ്പുഴുക്കള്‍ വലിച്ചെടുക്കുന്നതിനാലാണ് വിളര്‍ച്ച ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് കുട്ടിക്ക് ആരോഗ്യ പ്രശനങ്ങളും ഉണ്ടാകാന്‍ കാരണമായത്. കൊക്കപ്പുഴുക്കള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയുടെ വറ്റില്‍ നിന്നും അവയെ നീക്കം ചെയ്തതായി ഗംഗാ റാം ആശുപത്രിയിലെ ഡോക്ടറായ അനില്‍ അറോറ പറഞ്ഞു.

DONT MISS
Top