പാലോട് ഐഎംഎ പ്ലാന്റ്: സമരസമിതിയുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

തിരുവനന്തപുരം: പാലോട് ഐഎംഎ നിര്‍മിക്കുന്ന മാലിന്യപ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. പ്ലാന്റ് നിര്‍മിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് സമരസമതി പ്രവര്‍ത്തകര്‍ അറിയിച്ചു. കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി.

സ്ഥിരം പന്തല്‍ കെട്ടിയുള്ള സമരത്തിനാണ് പദ്ധതി പ്രദേശത്ത് തുടക്കമായത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിഎം സുധീരന്‍ എത്തിയത്. മാലിന്യ സംസ്‌കരണത്തിനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രയോഗികമല്ലെന്നും വീകേന്ദ്രീകരണ മാലിന്യ സംസ്‌കരണം നടപ്പിലാക്കണമെന്നും സുധീരന്‍ പറഞ്ഞു.

അതീവപരിസ്ഥിതി പ്രധാന്യമുള്ള മേഖലയാണ് പാലോട്. ഇവിടെ ഐഎംഎയുടെ ഏഴ് ഏക്കര്‍ വരുന്ന സ്ഥലത്ത് പ്ലാന്റ് നിര്‍മിക്കാനാണ് പദ്ധതി. എന്നാല്‍ ഇതില്‍ നാല് ഏക്കറിലും കണ്ടല്‍ക്കാടും നീരുറവകളും ഉളളതിനാല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പാടില്ലെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പ്രദേശത്തെക്കുറിച്ച് പഠനം നടത്താന്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസമിതിക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പ്ലാന്റ് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുക.

DONT MISS
Top