പാലോട് ഐഎംഎ പ്ലാന്റിനെതിരെ സ്ഥിരം സമരപ്പന്തല്‍ കെട്ടി സമരം ആരംഭിച്ചു


തിരുവനന്തപുരം: പാലോട് ഐഎംഎ പ്ലാന്റ് നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സമരസമിതി. പദ്ധതിപ്രദേശത്ത് സ്ഥിരം സമരപന്തല്‍ കെട്ടി പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചു. പ്ലാന്റ് സ്ഥാപിക്കില്ലെന്ന ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് സമരസമതി പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ പദ്ധതിക്കുള്ള അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കുമെന്നാണ് ഐഎംഎ നല്‍കുന്ന വിശദീകരണം.

ആശുപത്രി പ്ലാന്റ് നിര്‍മാണത്തില്‍ ഐഎംഎ നടത്തുന്ന നീക്കങ്ങള്‍ ദുരൂഹമാണെന്നാണ് സമരസമിതിയുടെ പക്ഷം. എന്നാല്‍ പദ്ധതിയ്ക്കുള്ള അപേക്ഷ ഇപ്പോഴും സര്‍ക്കാരിന്റെ മുന്നിലാണെന്നും അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കട്ടെയെന്നുമാണ് ഐഎംഎയുടെ വാദം. പ്ലാന്റ് നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കളക്ടര്‍ കെ വാസുകി പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പദ്ധതിയ്ക്കുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

അതീവ പരിസ്ഥിതി പ്രധാന്യമുള്ള പാലോട് മേഖലയിലെ ഏഴ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഐഎംഎ. പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പദ്ധതി പ്രദേശത്ത് കണ്ടല്‍ക്കാടും നീരുറവയും നിലനില്‍ക്കുന്നന്നെ തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

DONT MISS
Top