വീണ്ടും മികച്ച ചെറിയ താരിഫ് പ്ലാനുമായി ജിയോ; ദിവസേന ഒരു ജിബി ലഭിക്കാന്‍ ഒരുമാസത്തേക്ക് 149 രൂപ മാത്രം

ജിയോ സിം

കഴിഞ്ഞ വര്‍ഷം താരിഫ് നിരക്കുകള്‍ ജിയോ ഒരല്‍പം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ പരിഭവം ഹാപ്പി ന്യൂ ഇയര്‍ 2018 എന്ന ഓഫറിലൂടെ ജിയോ തീര്‍ക്കുകയും ചെയ്തു. എന്നാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ വന്നപ്പോഴാണ് എല്ലാ ടെലക്കോം സേവന ദാതാക്കളും സമാനമായ ഓഫറുമായി രംഗത്ത് വന്നത്.

അതിനേയും കവച്ചുവയ്ക്കാനെന്നോണം ഇതുവരെ തന്നതില്‍വച്ച് ഏറ്റവും മികച്ച ഓഫറുമായാണ് ജിയോ ഇപ്പോള്‍ എത്തുന്നത്. പുതിയ ഓഫര്‍ പ്രകാരം ജിയോ പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഒരുമാസത്തേക്ക് വെറും 149 രൂപയ്ക്ക് നല്‍കും. ദിവസേന 1.5 ജിബി 4ജി ഡേറ്റ ലഭിക്കുവാന്‍ കേവലം 198 രൂപ മുടക്കിയാല്‍ മതിയാകും.

ഹാപ്പി ന്യൂ ഇയര്‍ 2018 എന്ന ഓഫറിന്റെ കീഴില്‍ത്തന്നെയാണ് പുതിയ ഓഫറും ലഭിക്കുന്നത്. നേരത്തെ ഓഫര്‍ പ്രഖ്യാപിച്ചപ്പോള്‍ ചെറിയ താരിഫുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ 50 രൂപ കുറവും 50% ഡേറ്റ കൂടുതലും എന്ന പ്രഖ്യാപനത്തോടെയാണ് ചെറിയ താരിഫുകളിലെ മാറ്റം അവതരിപ്പിച്ചത്. ജനുവരി 9 മുതല്‍ പുതിയ ഓഫര്‍ ലഭിക്കും.

DONT MISS
Top