ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍, കൈ പിടിച്ച് പ്രണവ് മോഹന്‍ലാലും; ഏറ്റെടുത്ത് ആരാധകരും

ഒടിയന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ കൈയ്യടക്കാറുണ്ട്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ മേക്കോവറെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഇന്നിപ്പോള്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രമാണ് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ലൈക്കുകള്‍ ചിത്രം നേടി. ഇതിന് മുന്‍പും മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒരുമിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു.

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രമാണ് ഒടിയന്‍ മാണിക്യം. ചിത്രത്തിന് വേണ്ടി 18 കിലോയോളമാണ് മോഹന്‍ലാല്‍ കുറച്ചത്. ഒടിയനെ സംബന്ധിച്ചുള്ള ഓരോ വാര്‍ത്തകളും പുറത്തുവരുമ്പോള്‍ മാണിക്യനിലേക്ക് അടക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും.

അതേസമയം പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന ചിത്രം ആദിയെ സംബന്ധിച്ചും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

DONT MISS
Top