‘ഉദാഹരണം സുജാതയുടെ’ നൂറാം ദിനാഘോഷം ശ്രീ ചിത്ര പുവര്‍ഹോമിലെ അന്തേവാസികള്‍ക്കൊപ്പം പങ്കിട്ട് മഞ്ജു വാര്യര്‍

തിരുവനന്തപുരം: കുരുന്നു മുഖങ്ങളില്‍ ഒരേ സമയം കൗതുകവും സന്തോഷവും വിരിയുന കാഴ്ചയ്ക്കാണ് തിരുവനന്തപുരം ശ്രീ ചിത്ര പുവര്‍ ഹോം സാക്ഷിയായത്. കാത്തിരുന്ന പ്രിയ നടിയെ അടുത്തു കണ്ട സന്തോഷം ഇവര്‍ മറച്ചു വെച്ചില്ല. നിറഞ്ഞ കൈയ്യടിയോടെയാണ് മഞ്ജു വാര്യരെ കുരുന്നുകള്‍ സ്വീകരിച്ചത്

ഉദാഹരണം സുജാതയുടെ നൂറാം ദിനം ശ്രീ ചിത്ര പുവര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പമാണ് മഞ്ജു വാര്യരും അണിയറ പ്രവര്‍ത്തകരും ആഘോഷിച്ചത്. ചിത്രത്തില്‍ അഭിനയിച്ച നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. അന്തേവാസികളായ കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

ചിത്രത്തിന്റെ ലാഭം ഉപയോഗിച്ച് വാങ്ങിയ ഉപഹാരങ്ങളും അന്തേവാസികള്‍ക്ക് വിതരണം ചെയ്തു. തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയായിരുന്നു ഉദാഹരണം സുജാതയുടെ പ്രധാന ലൊക്കേഷന്‍. മഞ്ജു വാര്യര്‍ക്കൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top