പിവി അന്‍വറിനെതിരേ കുരുക്ക് മുറുകുന്നു; വാട്ടര്‍ തീം പാര്‍ക്കിനെതിരേ കളക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: നിലമ്പൂരിലെ ഇടത് സ്വന്ത്ര എംഎല്‍എ പിവി അന്‍വറിനെതിരേയുള്ള കരുക്ക് മുറുകുന്നു. അന്‍വറിന്റെ ഉടമസ്ഥിതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കോഴിക്കോട് ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവദുര്‍ബലമായ ഇവിടെ മണ്ണിടിച്ചില്‍ തടയാനുള്ള നടപടി സ്വീകരിച്ചശേഷം മാത്രമ നിര്‍മാണപ്രവര്‍ത്തനം നടത്താവൂവെന്നാണ് കളകക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് പിഴവുകളെക്കുറിച്ചുള്ള വിവരങ്ങളുള്ളതെന്ന് വിവരാവകാശപ്രകാരമുള്ള രേഖകളില്‍ പറയുന്നു.

പരിസ്ഥിതി ദുര്‍ബലപ്രദേശത്ത് പാറയ്ക്ക് മുകളില്‍ വെള്ളം കെട്ടിനിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തനിവാരണസമിതി തയാറാക്കിയ പട്ടികപ്രകാരം അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍പ്പെടുന്ന പ്രദേശത്താണ് പാര്‍ക്കുള്ളത്. ഇവിടെയാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം കെട്ടിനിര്‍ത്തി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണ് ഉര്‍ത്തുന്നത്. നിയമലംഘനങ്ങള്‍ പുറത്തുവരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണ്.

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ വാദവും തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

DONT MISS
Top