ജനമൈത്രി സഹൃദയ വാര്‍ഷികം വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

കാസര്‍ഗോഡ് : സഹൃദയ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വോളിബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി എ.ആര്‍ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. മത്സരം ജില്ല പോലീസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ കെ. ജെ. വി. എസ്.കാന്തിക്കര ഹാപ്പി ഉളിയത്തടുക്കയുമായ് നടന്നു.ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ നേടി കെ. ജെ. വി. എസ്. കാന്തിക്കര വിജയിച്ചു.

രണ്ടാം ദിന ഫുട്‌ബോള്‍ മത്സരത്തില്‍ മസ്ദ ചൂരി മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാലിനെ നേരിട്ടു. സംസ്ഥാന ഫുട്‌ബോള്‍ താരം സുബിത കളിക്കാരുമായി പരിജയപ്പെട്ടു.ഒന്നിനെതിരെനാലു ഗോളുകള്‍ നേടി മസ്ദ ചൂരി വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ യംഗ്‌സ്‌റ്റേഴ്‌സ് ഉദയഗിരി സിറ്റി ഫ്രണ്ട്‌സ് ചാലക്കുന്നിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ നേടി വിജയിച്ചു. ജില്ല പോലീസ് മേധാവി മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.

DONT MISS
Top