ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ എത്തിയം സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിക്കായുള്ള അന്വേഷങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഇന്നലെ രാത്രിയോടെ ബുലന്ദഷ്കറിലെ ഒരു തടാത്തിന് സമീപം നാട്ടുകാരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആള്‍ട്ടോ കാറില്‍ എത്തിയ അഞ്ച് പേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കായലിന് സമീപം കൊണ്ടുതള്ളിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

DONT MISS
Top