സിപി ഐ എം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് ജനവരി എട്ടിന് തുടക്കമാകു

കാസര്‍ഗോഡ്:  290 പ്രതിനിധികള്‍ സംബന്ധിക്കുന്ന സിപി ഐ എം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ വിവിധ ഏരിയ തലങ്ങളില്‍നിന്ന് പാര്‍ട്ടി അംഗങ്ങളും നേതാക്കളും സമീപകാലത്ത് സി.പി ഐ യില്‍ ചേര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറക്കും. കഴിഞ്ഞ ആറു വര്‍ഷത്തോളമായി പ്രാദേശിക വിഭാഗീയത നിലനില്‍ക്കുന്ന ബേഡകം ഏരിയയിലാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ നഷ്ടമായത്.

കഴിഞ്ഞവര്‍ഷം ആഗസ്ത് മാസത്തില്‍ മുന്‍ ഏരിയ സെക്രട്ടറി കൂടിയായ ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറോളം പേരാണ് സിപിഐയില്‍ ചേര്‍ന്നത് . ഇതിന് പുറമെ പനത്തടി മുളിയാര്‍ പരപ്പ ഭാഗങ്ങളിലും അംഗങ്ങളെ നഷടമായി .അതേ സമയം മഞ്ചേശ്വരത്തും ,കാസര്‍ഗോട്ടും മതിയായ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സി.പി ഐ എം നേതൃത്വം സമ്മതിക്കുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പി കരുണാകരന് എം.പിക്ക് വോട്ട് കുറഞ്ഞതും ചര്‍ച്ച വിഷയമാകും.12 കമ്മിറ്റികളില്‍ നിനായി 23,301 പാര്‍ട്ടി അംഗങ്ങള്‍ ആണ് ജില്ലയിലുള്ളത് . ഏരിയ തലങ്ങളിലെ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളും മെമ്പര്‍മാരും സിപിഐയില്‍ ചേര്‍ന്നതും ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വോട്ടു ചോര്‍ച്ചയും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും .സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

DONT MISS
Top