വിദ്യാഭ്യാസ മേഖലയിലെ കാവി കച്ചവടവല്‍ക്കരണം അപകടം ; എ കെ എസ് ടി യു

കാസര്‍ഗോഡ് : ദേശിയ തലത്തില്‍ വിദ്യാഭ്യാസ രഗം അതിന്റെ ജനപക്ഷ പുരോഗമന സ്വഭാവങ്ങളെല്ലാം നഷ്ടപ്പെടുത്തി കാവിവല്‍ക്കരിക്കാനും കച്ചവട വല്‍ക്കരിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെണ് സി.പി.ഐ.ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പളളിക്കാപ്പില്‍ അഭിപ്രായപ്പെട്ടു. എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി.സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാതൃകാപരമാണെന്നും അത് വിജയിപ്പിക്കുന്നതിന് മുഴുവന്‍ അധ്യാപകരും മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു,

ഉദ്ഘാടന സമ്മേളനത്തില്‍ കെ.പത്മനാഭന്‍ അധ്യക്ഷനായി, പി.എ.നായര്‍, വി.ഭുവന്‍ ചന്ദ്രന്‍, എം.ശ്രീജിത്ത്,ഗിരീഷ് പാണംത്തോട്,എന്നിവര്‍ സംസാരിച്ചു. പി.രാജഗോപാലന്‍ സ്വാഗതവും ടി.എ.അജയ കുമാര്‍ നന്ദിയും പറഞ്ഞു.

DONT MISS
Top