ഓര്‍മ്മകളുടെ വിരുന്നൊരുക്കി മുസ്ലിം ഹൈസ്‌കൂള്‍ 1975 ബാച്ചിന്റെ കുടുംബ സംഗമം

കാസര്‍ഗോഡ്:  തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് 1975ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ പഴയ സഹപാഠികള്‍ കുടുംബസമേതം ഒത്തുകൂടിയപ്പോള്‍ അത് ഓര്‍മ്മകളുടെ വിരുന്നായി. മാന്യയിലെ വിന്‍ടെച്ച് പാമെഡോസിലാണ് സംഗമം ഒരുക്കിയത്. മുസ്ലിംഹൈസ്‌കൂളിന്റെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കപ്പെട്ട കാലത്തെ സഹപാഠികള്‍ കൂട്ടത്തോടെ എത്തിയ സംഗമത്തില്‍ പഴയകാല അധ്യാപകരെ ആദരിച്ചു. ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പതാക ഉയര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി. കുഞ്ഞിരാമന്‍മാസ്റ്റര്‍, അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ പള്ളിക്കര, എസ്.എം വിദ്യാനഗര്‍, ടി.എ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവരെയാണ് ആദരിച്ചത്. ടി.എ ഖാലിദ് സ്വാഗതം പറഞ്ഞു. അബ്ദുത്വായി ആദരിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. ടി.എ അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ നന്ദി
പറഞ്ഞു. കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, എം.എ അഹമ്മദ്, പി.എ സലാം, സി.എല്‍ ഹനീഫ്, ടി.കെ ഖാലിദ്, എ.എച്ച് മഹമൂദ് ഹാജി, ബി.യു അബ്ദുല്ല, സി.എം മുസ്തഫ, പി.എം കബീര്‍, പി.എം നൗഷാദ് പൊയക്കര, എ.എച്ച് ഷുക്കൂര്‍, മൊയ്തീന്‍ അങ്കോല, കെ.പി യൂസഫ്, പി.എ മുഹമ്മദ് കുഞ്ഞി, സി.ടി അബ്ദുല്‍ഖാദര്‍, എന്‍. ഇബ്രാഹിം, എം.എ ലത്തീഫ്, കെ.കെ. സുലൈമാന്‍, രവീന്ദ്രന്‍, ടി.എ ഉസ്മാന്‍മാസ്റ്റര്‍, എ.യൂസഫ്, പ്രഭാകരന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടല്‍ എ.എസ് ബഷീര്‍, ഹമീദ് പാദാര്‍, അബ്ദുല്‍ അസീസ് ചെമനാട്, ഇബ്രാഹിം പടല്‍ എ.എം ബഷീര്‍, എച്ച്.എച്ച് ഇബ്രാഹിം, നസീര്‍ സാഹിബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്‌കൂള്‍ പഠനകാലത്തെ രസകരമായ അനുഭവങ്ങള്‍ സഹപാഠികള്‍ പരസ്പരം പങ്കുവെച്ചപ്പോള്‍ ഓര്‍മ്മകള്‍ 40 വര്‍ഷം അപ്പുറത്തേക്ക് പറന്നു. പ്രിയപ്പെട്ട ശിഷ്യന്മാരാല്‍ ആദരിക്കപ്പെടുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ലെന്ന് ഗുരുവാദര ചടങ്ങില്‍ അധ്യാപകര്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പഴയകാല നാടന്‍ കളി മത്സരവും തുടര്‍ന്ന് കലാകായിക മത്സരങ്ങളും അരങ്ങേറി. മുതിര്‍ന്നവരോടൊപ്പം കൊച്ചുകുട്ടികളും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.

DONT MISS
Top