സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി

കാസര്‍ഗോഡ് : കൊളവയല്‍ പ്രതിഭ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളാണ് നടക്കുന്നത്. സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു.

കെ ഗംഗാധരന്‍ അധ്യക്ഷനായി. രമേശന്‍ കൊളവയല്‍ അനിതാ ഗംഗാധരന്‍ ഡോ.സി കെ നാരായണപ്പണിക്കര്‍, കൊളവയല്‍ ലോക്കല്‍ സെക്രട്ടറി കമലാക്ഷന്‍ ,ഷിജു പൊയ്യക്കര, മധു കൊളവയല്‍. സന്തോഷ് കാറ്റാടി. എം ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ ഗംഗാധരനെ ചെയര്‍മാനായും രവി കൊളവയലിനെ ജനറല്‍ കണ്‍വീനറായും പ്രജീഷിനെ ട്രഷററായും തെരഞ്ഞെടുത്തു

DONT MISS
Top