ശിശുസംരക്ഷണ കേന്ദ്രം,മഹിള മന്ദിരം അന്തേവാസികള്‍ക്കായി സംഘടിപ്പിച്ച പുതുവല്‍സര പരിപാടി വേറിട്ട അനുഭവമായി

കാസര്‍ഗോഡ് : സാഹചര്യ പരിസ്ഥിതിമൂലം അനാഥത്വം പേറി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.

കാസര്‍ഗോഡ് പരവനടുക്കം സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിന്റെയും മഹിള മന്ദിരത്തിന്റെയും അന്തേവാസികള്‍ക്കായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംഘടിപ്പിച്ച പുതുവല്‍സര പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തില്‍ മോഷ്ടിക്കാന്‍ കഴിയാത്ത വസ്തു വിദ്യാഭ്യാസമാണ് ആത്മ ശക്തിയും നിശ്ചയ ദാര്‍ഡ്യയവും ഉണ്ടെങ്കില്‍ ജീവിത പ്രതിസന്ധികളെ നേരിടാന്‍ കഴിയും വിദ്യാഭ്യാസവും തൊഴിലിലും കാര്യപ്രാപ്തി വരുന്നതോടെ ഒരു കാലഘട്ടത്തില്‍ അനുഭവിച്ച വേദനകള്‍ക്ക് പരിഹാരമാവും.

മുന്‍ രാഷ്ട്രപതിയായിരുന്ന എപി ജെ അബ്ദുല്‍ കലാമിന്റെ ജീവിതം നമുക്ക് മാതൃകയാക്കിയാല്‍ അദ്ദേഹം ജീവിത സാഹചര്യങ്ങളെ നല്ലരീതിയില്‍ തരണം ചെയ്താണ് രാഷ്ട്രപതി സ്ഥാനത്തേക്ക് വരെ എത്തപ്പെട്ടത്.കേരളത്തിലെ പൊതു സമൂഹം ശക്തമാണ് എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അനാഥത്വം പേറി ഇവിടെ എത്തപ്പെടുന്ന ഏത് മേഖലയിലുള്ളവര്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇതില്‍ സിവില്‍ സെസെറ്റികള്‍ക്കും പ്രധാന പങ്ക് വഹിക്കാന്‍ കഴിയും.

സന്നദ്ധ സംഘടന എന്ന നിലയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനും ഇതില്‍ ഭാഗവത്താകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം ഇപ്പോള്‍ തന്നെ കുട്ടികളെ ഏറ്റെടുത്ത് സ്‌നേഹവും പരിചരണവും നല്‍കി വീട്ടില്‍ താമസിപ്പിച്ച് പഠിപ്പിക്കാനും വളര്‍ത്താനും കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച ശിശുമന്ദിരം സൂപ്രണ്ട് അബ്ദുല്ല പറഞ്ഞു.അതിന് പൊതുസമൂഹം തയ്യാറാവണം.

ചടങ്ങില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു സുനില്‍ മളിക്കാല്‍ ഉമ്മര്‍പാടലടുക്ക അനൂപ് ജോര്‍ജ്ജ്. മഹമൂദ് അബ്ദുല്ല മൊയിതീന്‍ പൂവടുക്ക തുടങ്ങിയവര്‍ സംസാരിച്ചു ഉഷ ടീച്ചര്‍ പ്രസാദ് പാണ്ടികണ്ടം ബദറുദ്ദീന്‍ ചളിയംകോട് നിശാല്‍ കെയര്‍ടേക്കര്‍മാരായ അശ്വതി ശാഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ബാലചന്ദ്രന്‍ കൊട്ടോടിയുടെ മാജിക് ഷോ അംഗങ്ങളുടെ പാട്ട് ഡാന്‍സ് കലാപരിപാടിയും പുതുവല്‍സര കേക്ക് ബേക്കറിപലഹാരങ്ങള്‍ രാത്രി ഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു ഇവ അംഗങ്ങളോടൊപ്പം കഴിച്ച് പിരിഞ്ഞത് എല്ലാവര്‍ക്കും പുതുവല്‍സരത്തില്‍ വേറിട്ട അനുഭവമായി.

DONT MISS
Top