ലയണ്‍സ് കാഞ്ഞങ്ങാട് തുണി സഞ്ചി നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു

കാസര്‍ഗോഡ് : ലയണ്‍സ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ കല്ല്യാന്‍ റോഡ് വൃദ്ധ സദനത്തില്‍ തുണി സഞ്ചി നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു . ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡെനീസ് തോമസ് നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ലയണ്‍സ് കാഞ്ഞങ്ങാട് പ്രസിഡണ്ട് കെ.വി.സുരേഷ് ബാബു അധ്യക്ഷനായി, ടൈറ്റസ് തോമസ്സ്, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വിജിബാബു, എം.ശ്രീകണ്ംന്‍ നായര്‍, പ്രദീപ് കീനേരി, പി.വി.ജയകൃഷ്ണന്‍ നായര്‍, ബാബുരാജേന്ദ്ര ഷേണായി, പി.വി.രാജേഷ്, എം.കുഞ്ഞിരാമന്‍നമ്പ്യാര്‍, എന്‍.അനില്‍, കെ.ബാലകൃഷ്ണന്‍ നായര്‍, പി.വി.രാജേന്ദ്ര കുമാര്‍, എന്നിവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍.എസ് എസ്.യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പലേക്ക് തുണി സഞ്ചി വിതണം ചെയ്തു.

DONT MISS
Top