പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക ; സെെനിക സഹായം നിര്‍ത്തലാക്കി

ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. പാകിസ്താന് നല്‍കികൊണ്ടുവന്നിരുന്ന സെെനികസഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി.

പാകിസ്താന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ്  ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്ക പാകിസ്താന് നല്‍കിയത് 2.11 ലക്ഷം കോടി രൂപയാണ്.

ഇത്രയും കാലം നമ്മെ അവര്‍ വിഡ്ഢികളാക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്ക പോരാടുമ്പോള്‍ ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറുകയായിരുന്നുവെന്നും ഇനിയും ഇത് അനുവദിക്കാനാകില്ലെന്നും ഡോണള്‍ഡ്  ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

പാകിസ്താന് നല്‍കികൊണ്ടിരുന്ന ധനസഹായമുള്‍പ്പെടെ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീകര സംഘടനകള്‍ക്കെതിരെയുള്ള പാകിസാതന്റെ സമീപനത്തോടുള്ള കടുത്ത അതൃപ്തിയാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍.

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുകയാണെന്ന് ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു. ട്രംപ് അധികാരമേറ്റതിന് ശേഷം പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായിരുന്നു. പാകിസ്താനെ സംബന്ധിച്ച് അമേരിക്കയുടെ നടപടി കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

DONT MISS
Top