രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: തമിഴ് താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെയായിരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍ രംഗത്ത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് തന്റെ നിലപാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു  അവര്‍.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കും. ഡിഎംകെ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വെല്ലുവിളി ഉയര്‍ത്തുമെന്നും തമിളിസൈ പറയുന്നു. ബിജെപി മുന്നോട്ടുവെയ്ക്കുന്ന അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെച്ചിരിക്കുന്നതെന്ന്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനത്ത് പുതിയ മാറ്റങ്ങളുണ്ടാക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിന്റെ സമാപനദിനത്തിലാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. തമിഴകത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രജനീകാന്തിന്റെ തീരുമാനം ഏറെ നിര്‍ണായകമാണ്.

DONT MISS
Top