പുതുവര്‍ഷത്തില്‍ രാജ്യാന്തര വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് ചൈന

ഷീ ചിന്‍ പിംഗ്

രാജ്യാന്തര തലത്തിലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ്. ചൈനീസ് ജനതയ്ക്കായുള്ള പുതുവത്സര ദിന സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യ എതിര്‍ക്കുന്ന ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ എന്ന പദ്ധതി നടപ്പാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

ചൈനയുടെ രാജ്യാന്തര ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഉത്തരവാദിത്തമുള്ള സുപ്രധാന രാജ്യം എന്ന നലയില്‍ ചൈനയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്. ചിന്‍ പിംഗ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാജ്യാന്തര സമൂഹം കൈക്കൊള്ളുന്ന തീരുമാനങ്ങളോട് നീതിപുലര്‍ത്തും. ലോക സമാധാനം സംരക്ഷിക്കുന്നതിലും വികസനവും വളര്‍ച്ചയും സാധ്യമാക്കുന്നതിലും പങ്കുവഹിക്കും. അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചില കാര്യങ്ങളില്‍ വീഴ്ച്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. പൊതു ജനങ്ങള്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ മനസിലാക്കണം. 2020ന് മുമ്പ് രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top