‘അഭിനന്ദനങ്ങള്‍, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’; രജനീകാന്തിന് പിന്തുണയുമായി കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി മത്സരിക്കുമെന്നുമെന്നുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.

“അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു” എന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന്് കമല്‍ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി പാര്‍ട്ടി രൂപികരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് കമല്‍ഹാസന്‍ രജനീകാന്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഒരേസമയം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന വെള്ളിത്തിരയിലെ മിന്നുംതാരങ്ങളുടെ പരസ്പരം അംഗീകരിക്കാനുള്ള മനസ്സ് തമിഴ്മക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്.

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇതിനിടെ നടന്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂട്ടികാഴ്ചകളും നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടികാഴ്ച നടത്തിയ കമല്‍ഹാസന്‍ തന്റെ നിറം കാവി ആകില്ലെന്ന വ്യക്തമാക്കിയിരുന്നു.

കമല്‍ഹാസന്റെ രാഷ്ടിയ പാര്‍ട്ടി പ്രഖ്യാപനത്തിനു പിന്നാലെ നടന്‍ രജനികാന്തും രാഷ്ടിയ പ്രവേശന പ്രഖ്യാപനം നടത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറ്റൊരു വഴി തിരിവ് ഉണ്ടാകുമോ എന്നാണ് രാഷ്ട്രിയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. ജയലളിതയുടെ മരണ ശേഷം കലങ്ങിമറിഞ്ഞിരിക്കുന്ന തമിഴ് രാഷ്ട്രീയത്തിന് ഇനിയാര് നായകനാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.

DONT MISS
Top