ഔഷധസസ്യ സംരക്ഷണത്തിലൂന്നി എന്‍ എസ് എസ് ക്യാമ്പ്

കാസര്‍ഗോഡ് : സ്‌കൂള്‍ അങ്കണത്തിന്റെ മനോഹാരിതയിലേക്ക് ഔഷധസസ്യങ്ങള്‍ വിന്യസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി മടിക്കൈ മോഡല്‍ കോളേജിന്റെ സപ്തദിന എന്‍ എസ് എസ് ക്യാമ്പ് മലപ്പച്ചേരി ഗവ.എല്‍.പി സ്‌കൂളില്‍ സമാപിച്ചു. വിവിധ തരം ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ബോട്ടണി പ്രൊഫസര്‍ ഡോ.സുബ്രമണ്യ പ്രസാദ് സംസാരിച്ചു.

ജൈവവൈവിധ്യ ത്തെ കുറിച്ച് ഹെഡ്മാസ്റ്റര്‍ സലിം മാസ്റ്റര്‍ സംസാരിച്ചു. ആരോഗ്യ,പരിസ്ഥിതി,മാലിന്യ സംസ്‌ക്കരണം,ശാസ്ത്രം, വ്യക്തിത്വ വികസനം,ജൈവ പച്ചക്കറി കൃഷി, വാന നിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഡോ.വിവേക് സുധാകരന്‍ ,ആശ്രയ്കുമാര്‍, ശ്രീനി പള്ളിയത്ത് ,ബിപേഷ് കുറുവാട്ട്, ഡോ.യു.ശശി മേനോന്‍,പ്രൊഫ.വി.ഗോപിനാഥന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി.വി.സുകുമാരന്‍ ,ഉഷ മേനോന്‍,,രാജന്‍ കുട്ട്യാനം, വി.വി. ശാന്ത തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

സമാപനസമ്മേളനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷനായിരുന്നു. സലിം മാസ്റ്റര്‍, കെ.പി ചന്ദ്രന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.സുമി, ഡോ.യു.ശശി മേനോന്‍, പ്രൊഫ.വി.ഗോപിനാഥന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.രമേശന്‍, സുധീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.അഖില്‍.വി (ഒന്നാം വര്‍ഷ ബി.എ), ഐശ്വര്യ.വി (ഒന്നാം വര്‍ഷ ബി.കോം) തുടങ്ങിയവര്‍ ഏറ്റവും നല്ല വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.
സെവന്‍സ് ഫുട്‌ബോള്‍

ജില്ലയുടെ പുരോഗതിക്കും സമൂഹത്തിന്റെക ഉന്നമനത്തിനുമായ് ജില്ല പോലീസ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ ക്ലബ്ബുകളുടെയും റസിഡന്‍സ് അസോസിയേഷന്റെയും കൂട്ടായ്മയായ ‘സഹൃദയ’ വാര്‍ഷികാഘോഷത്തിന്റെ് ഭാഗമായി ജില്ലയിലെ പ്രമുഖ സെവന്‍സ് ഫുട്‌ബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി 2018 ജനുവരി മൂന്ന് മുതല്‍ 12 വരെ ഏ.ആര്‍ ക്യാമ്പിലെ(പാറക്കട്ട) ഗ്രൗണ്ടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റ് നടത്തും. ഉദ്ഘാടനം മൂന്നിന് വൈകുന്നേരം 3.30 മണിക്ക് പ്രമുഖ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍ നിര്‍വഹിക്കും. ദിവസവും രണ്ടു മത്സരങ്ങള്‍ എന്ന ക്രമത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

DONT MISS
Top