ആധാര്‍ കാര്‍ഡ് കാണിക്കാത്തതിന് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ചു

മരിച്ച യുവതിയുടെ മകന്‍

ചണ്ഡിഗഢ്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജവാന്റെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി മകന്‍ രംഗത്ത്. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അമ്മയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് മകന്‍ ആരോപിച്ചു.

ഹരിയാനയിലെ സോണിപത്തിലാണ് സംഭവം. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്റെ ഭാര്യയ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മരിച്ചത്.
. ഗുരുതതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ആധാര്‍കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മകന്‍ പവന്‍കുമാര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡ് ഇപ്പോള്‍ കൈയിലില്ലെന്നും ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. ഫോണിലുള്ള ആധാറിന്റെ പകര്‍പ്പ് കാണിച്ചതിനു ശേഷം ചികിത്സ തുടങ്ങിക്കോളൂ അപ്പോഴേക്കും ആധാര്‍ കാര്‍ഡ് എത്തിക്കാമെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പവന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പവന്‍കുമാറിന്റെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ പാടേനിഷേധിച്ചു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പവന്‍കുമാര്‍ എന്ന വ്യക്തി ആരെയും ആശുപത്രിയില്‍ കൊണ്ടു വന്നിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിന്റെ പേരില്‍ ഇതുവരെയാര്‍ക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ഡിസ്ച്ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് രേഖകള്‍ തയ്യാറാക്കുമ്പോള്‍ മാത്രമാണ് ആദാര്‍കാര്‍ഡ് ആവശ്യപ്പെടാറുള്ളതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top