വീണ്ടും ഞെട്ടിച്ച് ജിയോ; 399ന് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇനി ലഭിക്കുക 2,599 രൂപയല്ല, പിന്നെയോ?

ജിയോ സിം

ഓഫറുകള്‍ നിരന്തരമായി തന്നുകൊണ്ടിരിക്കുകയാണ് ജിയോ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 199 രൂപയ്ക്ക് പ്രഖ്യാപിച്ച ഓഫറിന്റെ മറ്റൊരു രൂപം ഐഡിയയ്ക്കും എയര്‍ടെല്ലിനും വോഡാഫോണിനും പ്രഖ്യാപിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ജിയോ ഓഫറുകളുടെ കനം വര്‍ദ്ധിപ്പിക്കുകയാണ്.

നേരത്തേ 399 രൂപയ്‌ക്കോ അതിന് മുകളിലേക്കോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2,599 രൂപ തിരികെ ലഭിക്കുമായിരുന്നു. വിവിധ സൈറ്റുകളില്‍ ഉപയോഗിക്കാനുള്ള പണമായിട്ടും വീണ്ടും റീച്ചാര്‍ജ്ജ് ചെയ്യാനായി ഉപയോഗിക്കാനുമൊക്കെയുമാണ് തിരികെ ലഭിക്കുന്ന പണം ഉപയോഗിക്കാവുന്നത്. എന്നാല്‍ ഈ ഓഫര്‍ ജിയോ പിന്‍വലിച്ചു. എന്നിട്ട് മറ്റൊന്ന് പ്രഖ്യാപിച്ചു. ആദ്യ ഓഫറിനെ കടത്തിവെട്ടുന്ന മറ്റൊന്ന്.

399 രൂപയ്‌ക്കോ അതിന് മുകളില്‍ തുകയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇനി ലഭിക്കുക 3,300 രൂപയാണ്. ഇന്നുമുതല്‍ ജനുവരി 15 വരെ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക. 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ വൗച്ചറുകളായും തിരികെ ലഭിക്കും. 2,600 രൂപയ്ക്ക് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കാം.

ക്യാഷ്ബാക്ക് തുക ഓഫര്‍ അവസാനിക്കുന്ന ദിനമായ ജനുവരി 15ന് ജിയോ ഡിജിറ്റല്‍ വാലറ്റിലെത്തും. ഈ തുക അടുത്ത 8 റീച്ചാര്‍ജ്ജുകള്‍ക്ക് 50 രൂപ എന്ന നിരക്കില്‍ ഉപയോഗപ്പെടുത്താം. പ്രൈം ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.

ആമസോണ്‍, പേടിഎം, ആക്‌സിസ് പേ, ഫ്രീചാര്‍ജ്, ഫോണ്‍ പേ, മൊബി ക്വിക് എന്നീ സേവനദാതാക്കളിലൂടെയാണ് പണം തിരികെ ലഭിക്കുന്നത്. ട്രിപ്പിള്‍ ക്യാഷ്ബാക്ക് ഓഫര്‍ എന്ന പേരായിരുന്ന പഴയ ഓഫര്‍ ലഭിച്ചവര്‍ക്കും പുതിയ ഓഫര്‍ ലഭിക്കും.

DONT MISS
Top