താരാരാധക സൈബര്‍ ആക്രമണം; നടി പാര്‍വതി സൈബര്‍ സെല്ലിന് പരാതി നല്‍കി

താരാരാധന തലയ്ക്കുപിടിച്ചവരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി പാര്‍വതി സൈബര്‍ സെല്ലിന് പരാതി നല്‍കി. ഒരു ചിത്രത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാര്‍വതിക്കുനേരെ സൈബര്‍ ആക്രമണം ഉണ്ടായത്. തീര്‍ത്തും അവഹേളനപരവും അധിക്ഷേപകരവുമായ രീതിയിലാണ് താരാരാധകവൃന്ദം ആക്രണമം അഴിച്ചുവിടുന്നത്.

മായാ നദി എന്ന സിനിമയേയും ഇക്കൂട്ടര്‍ ലക്ഷ്യം വയ്ക്കുന്നു. പാര്‍വതി ചിത്രത്തേക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ അടുത്തിരുന്ന റിമാ കല്ലിങ്കല്‍ ചിരിച്ചു, അതിനാല്‍ റിമയുടെ ഭര്‍ത്താവിന്റെ ചിത്രം പരാജയപ്പെടുത്തും എന്നൊക്കെയായിരുന്നു വെല്ലുവിളികള്‍.

സൈബര്‍ ആക്രണമണത്തിനെതിരെ ആഷിക് അബു, പ്രതാപ് പോത്തന്‍, ബോബി-സഞ്ജയ്, ടോവിനോ തോമസ്,  സനല്‍ കുമാര്‍ ശശിധരന്‍ എന്നിവരെല്ലാം രംഗത്തുവന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനാല്‍ അസഭ്യവര്‍ഷം നടത്തിയവരെല്ലാം കുടുങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

DONT MISS
Top