‘ഒടിയന്‍’ ലുക്കില്‍ ക്രിസ്മസ് ആശംസയുമായി മോഹന്‍ലാല്‍

ആരാധകരെ വീണ്ടും ആവേശത്തിലാക്കി ഒടിയന്‍ ലുക്കില്‍ ക്രിസ്മസ് ആശംസ നേര്‍ന്നിരിക്കുകയാണ് മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍. ക്രിസ്മസ് ആശംസകള്‍ അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ്  തന്റെ ഫെയ്‌സ് ബുക്കിലൂടെ  വീഡിയോ പുറത്തുവിട്ടത്.

ആരാധകരുടെ സംശങ്ങള്‍ക്കെല്ലാം മറുപടി നല്‍കി കൊണ്ടായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇടപ്പള്ളിയിലെ മൈജി ഷോറൂം ഉദ്ഘാടനം ചെയ്യാനായി മോഹന്‍ലാല്‍ എത്തിയത്.

ഇപ്പോള്‍ വീണ്ടും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ഒടിയന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാണിക്യന്റെ യൗവനകാലം അവതരിപ്പിക്കാനാണ് മോഹന്‍ലാല്‍ പതിനെട്ട് കിലോയോളം ഭാരം കുറച്ചത്.

DONT MISS
Top