പതിവുപോലെ ട്വീറ്റുകളില്‍ കടുകട്ടി വാക്കുകളില്ല; ക്രിസ്മസ് ആശംസ നേര്‍ന്ന തരൂരിനോട് നിരാശ പങ്കുവെച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍

ശശി തരൂര്‍

ദില്ലി: ക്രിസ്മസ് ആശംസ നേര്‍ന്നപ്പോള്‍ പതിവുപോലെ കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കാത്തതില്‍ ശശി തരൂരിനോട് നിരാശ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. തരൂര്‍ പ്രയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം അറിയാന്‍ പലരും ഡിക്ഷ്ണറി തെരഞ്ഞുപോകാറാണ് പതിവ്. എന്നാല്‍ ഇത്തവണ വളരെ ലളിതമായ ഭാഷ ഉപയോഗിച്ചാണ് തരൂര്‍ എംപി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ആഹ്വാനം ചെയ്ത ക്രിസ്തുവിനെ സ്മരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു തരൂരിന്റെ ട്വീറ്റ്. ഈ ട്വീറ്റാണ് എല്ലാവരെയും നിരാശരാക്കിയിരിക്കുന്നത്.

അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റു വല്ലവരുമാണോ ട്വീറ്റ് ചെയ്തതെന്നു പോലും തരൂരിനോട് പലരും ചോദിച്ചു. ഇത്തവണ സന്ദേശം വായിച്ചപ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിച്ചുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അര്‍ത്ഥം മനസിലാക്കാന്‍ ഡിക്ഷ്ണറി നോക്കേണ്ടി വന്നില്ലെന്ന് മറ്റ് ചിലര്‍ പറഞ്ഞു. എന്നാല്‍ ക്രിസ്മസിന് പുതിയ ഒരു ഇംഗ്ലീഷ് വാക്ക് പറഞ്ഞുതരാനായിരുന്നു മറ്റു ചിലര്‍ തരൂരിനോട് ആവശ്യപ്പെട്ടത്.

തരൂരിന് ലഭിച്ച പ്രതികരണങ്ങള്‍

ട്വീറ്റുകളില്‍ തരൂര്‍ കട്ടിയായ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ആശയങ്ങള്‍ക്കനുയോജ്യമായ വാക്കുകളാണ് താന്‍ ഉപയോഗിക്കാറ് എന്നാണ് ശശി തരൂര്‍ വിമര്‍ശിക്കുന്നവരോട് പറഞ്ഞത്. അടുത്തിടെ ഒരു ട്വീറ്റില്‍ തരൂര്‍ പ്രയോഗിച്ച rodomontade എന്ന വാക്ക് പലരെയും വട്ടംകറക്കിയിരുന്നു. നേരത്തെ farrago എന്ന തരൂരിന്റെ പ്രയോഗവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ചാനലിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ഈ പ്രയോഗം.

DONT MISS
Top