”ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളി”; ഫാക്ടറികള്‍ അടച്ചിട്ട കശുവണ്ടി മുതലാളിമാര്‍ക്കെതിരെ ജെ മെഴ്‌സിക്കുട്ടിയമ്മ

മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ

കൊല്ലം: കശുവണ്ടി മുതലാളിമാര്‍ ഫാക്ടറികള്‍ അടച്ചിട്ട് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. വിഎല്‍സി അടക്കമുള്ള കുത്തക കമ്പനികള്‍ ഇതര സംസ്ഥാനങ്ങളില്‍ ഫാക്ടറികള്‍ നടത്തുകയാണെന്നും ഇവര്‍ക്കെതിരെ സാധ്യമായ എല്ലാ നടപടിയും സ്വികരിക്കുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു

സര്‍ക്കാര്‍ നല്‍കിയ അന്തിമ ശാസനവും തള്ളികൊണ്ടാണ് സംസ്ഥാനത്ത് സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ കൂട്ടത്തോടെ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നത്. ഇതുമൂലം തൊഴിലാളികളുടെ ഇഎസ്‌ഐ അടക്കമുള്ള ആനുകൂല്യം നഷ്ടമായി. സര്‍ക്കാരിനെ തന്നെ വെല്ലു വിളിക്കുന്ന നടപടിയാണ് മുതലാളിമാര്‍ ഇതിലൂടെ സ്വികരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കുത്തക മുതലാളിമാരായ വിഎല്‍സി അടക്കമുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ ഫാക്ടറി നടത്തുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നടത്തിയ സമരവും അവസാനിപ്പിച്ചിരിക്കുകയാണ്.

DONT MISS
Top