റയലിനെ മടയിലെത്തി തകര്‍ത്ത് ബാഴ്‌സ; വിജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ പകുതിയില്‍ ഇരുഭാഗത്തും ഗോളൊഴിഞ്ഞുനിന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളിമാറി.

54-ാം മിനുട്ടില്‍ ലൂയി സുവാരസാണ് ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. പത്തുമിനുട്ടിനകം ലഭിച്ച പെനാല്‍ട്ടി മെസ്സി കൃത്യമായി നിറയൊഴിച്ചപ്പോള്‍ ലീഡ് രണ്ടുഗോളായി. കളി തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ അലക്‌സിസ് വിദാല്‍ നേടിയ ഗോള്‍ റയലിനെ നാണക്കേടിലാഴ്ത്തി.

നിരവധി ഗോളവസരങ്ങള്‍ പാഴാക്കായ റയല്‍ അര്‍ഹിച്ച തോല്‍വിയായി മാറി ഇന്നത്തേത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുളളവര്‍ അവസരങ്ങള്‍ നഷ്ടമാക്കി. ഡാനിയേല്‍ കര്‍വജാല്‍ കൈകൊണ്ട് ബോള്‍ തടഞ്ഞ് ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയതും റയലിന് തിരിച്ചടിയായി.

തോല്‍വിയോടെ ലാ ലിഗ നിലനിര്‍ത്താനുളള റയലിന്റെ മോഹത്തില്‍ കരിനിഴല്‍ വീണു. പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണ വളരെ മുന്നിലാണുതാനും. ബാഴ്‌സയുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ച് പകരം വീട്ടാനുള്ള അവസരം റയലിന് ഇനി അടുത്ത വര്‍ഷം മെയ് ആദ്യവാരമേ ലഭിക്കൂ.

DONT MISS
Top