കൂടുതല്‍ മികച്ച ഓഫറുമായി ജിയോ; ആരുണ്ട് ഇതിലും മികച്ചത് തരാന്‍?

ജിയോ സിം

ഓഫറുകളുടെ പെരുമഴ തീര്‍ത്തതിന് ശേഷം താരിഫ് ഒരല്‍പം കൂട്ടിയരപ്പോള്‍ നെറ്റി ചുളിച്ചവരായിരുന്നു ഉപഭോക്താക്കളിലേറെയും. ഇത് മുതലെടുത്ത് എയര്‍ടെലും ഐഡിയയും വോഡാഫോണും പുതിയ ഓഫറുകള്‍ അവതരിപ്പിച്ചു. ജിയോയുടേതിനേക്കാള്‍ നല്ല ഓഫറാണല്ലോ എന്ന സംശയമുളവാക്കുമാറ് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ ഓഫറുകള്‍ക്ക് സാധിച്ചു. എന്നാല്‍ അത്തിരത്തില്‍ കൂട്ടത്തിലൊരാളാകാന്‍ ജിയോ നേരത്തേ മുതലേ താത്പര്യം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ 2018 എന്നാണ് പുതുതായി അവതരിപ്പിച്ച പ്ലാനിന്റെ പേര്. 199 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ദിവസേന 1.2 ജിബി 4ജി ഡേറ്റ ലഭിക്കും. 28 ദിവസത്തേക്കാണ് വാലിഡിറ്റി. ഒരു മാസത്തേക്ക് മാത്രം റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാന്‍ ഇടയാക്കാത്തവിധം ആകര്‍ഷകമാണ് ഈ പ്ലാന്‍. പരിധിയില്ലാത്ത കോളുകളും എസ്എംഎസുകളും എടുത്തുപറയേണ്ടതില്ലാത്ത ഒരു പ്രത്യേകതയാണ്. 299 രൂപയുടെ ഇതേ പ്രത്യേകതകള്‍ ഉള്ള മറ്റൊരു പ്ലാനില്‍ ദിവസേന 2ജിബിയാണ് ലഭിക്കുക. ബാക്കിയെല്ലാം മേല്‍ പ്ലാനിന്റെ പ്രത്യേകതകള്‍ തന്നെ.

ഐഡിയയും വോഡഫോണും എയര്‍ടെലും 100 രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിയോയുടെ പുതിയ പ്ലാനും കളത്തിലെത്തിയിരിക്കുന്നത്. മറ്റ് കമ്പനികള്‍ ഈ പ്ലാനിലൂടെ ദിവസേന 1 ജിബിയാണ് നല്‍കുന്നത്. ജിയോ കണക്കില്‍ 200എംബി കൂടുതല്‍ നല്‍കുന്നു. കൂടാതെ വിളികളും മെസ്സേജും. മാസം 4 ജിബി മാത്രം നല്‍കുന്ന 149 രൂപയുടെ പ്ലാനില്‍ ജിയോ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

DONT MISS
Top