തകര്‍ത്താടി രോഹിത്; അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഹിറ്റ്മാന്‍


ഇന്‍ഡോര്‍:  മിന്നുന്ന ഫോമില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മ വീണ്ടും വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. വെറും 35 പന്തില്‍ സെഞ്ച്വറി തികച്ച താരത്തിന്റെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 12 ഓവറില്‍ 100 കടന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ നേടിയ 35 പന്തിലെ സെഞ്ച്വറിയുടെ ഒപ്പമെത്താന്‍ ഇതോട രോഹിതിന് കഴിഞ്ഞു. ഇരട്ട സെഞ്വറി ഏകദിനത്തില്‍ കുറിച്ച താരം അതേ ഫോം തുടരുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

വെറും 48 പന്തില്‍ 118 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. 12 ബൗണ്ടറികളും 10 സിക്‌സുകളും
അദ്ദേഹത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. പെരേരയുടെ ഒരോവറില്‍ അടിച്ചുകൂട്ടിയ നാല് കൂറ്റന്‍ സിക്‌സുകള്‍ കാണികള്‍ക്ക് വിരുന്നായി.

DONT MISS
Top