പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

സുരേഷ്‌ഗോപി

തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് മുന്‍പാകെ ഹാജരായി. പത്തരയോടെ വഴുതയ്ക്കാട് ക്രൈബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച്  നികുതി നഷ്ടം വരുത്തിയെന്ന കേസില്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചാണ്. കേസില്‍ സുരേഷ്‌ഗോപിയെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുവെന്ന് സൂചനകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് സുരേഷ്‌ഗോപി, ഹൈക്കോടതിയെ സമീപിച്ചത്.

പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ ​പു​തു​ച്ചേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന വാ​ട​ക ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014-ൽ ​ആ​ഡം​ബ​ര വാ​ഹ​നം സുരേഷ് ഗോപി അവിടെ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ണ്ടെ​ത്ത​ൽ.

അതേസമയം, പുതുച്ചേരിയിലെ വ്യാജ വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച്‌ സുരേഷ് ഗോപി ഹാജരാക്കിയ രേഖകളില്‍ കൃത്രിമം നടന്നതായി അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.  ഹാജരാക്കിയ നോട്ടറി സര്‍ട്ടിഫിക്കറ്റിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയത്. പുതുച്ചേരിയില്‍ സ്ഥിരതാമസമാണെന്ന് കാണിച്ചുകൊണ്ട് ഹാജരാക്കിയ രേഖയിലുള്ള ഗസറ്റഡ് ഓഫീസറുടെ ഒപ്പ് വ്യാജമാണെന്നാണ്
ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

DONT MISS
Top