വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. വിവാഹചടങ്ങുകള്‍ക്കും മറ്റും ശേഷം ദില്ലിയില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനുശേഷം ഈ മാസം 11നായിരുന്നു കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയിലെ ടക്‌സനിലെ ഹെറിറ്റേജ് റിസോര്‍ട്ടില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. ഇറ്റലിയില്‍നിന്നും തിരിച്ചെത്തിയ ഇരുവരും സുഹൃത്തുക്കള്‍ക്കും അതിഥികള്‍ക്കുമായി ഈ മാസം 21നും 26നും മുംബൈയിലും ദില്ലിയിലും വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.

DONT MISS
Top