ആക്രമിക്കപ്പെട്ട നടി നടക്കാത്ത സംഭവങ്ങള്‍ ‘ഇമാജിന്‍’ ചെയ്തു പറയുന്നയാളെന്ന് കാവ്യ മാധവന്‍; മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടറിന്

ദിലീപും കാവ്യ മാധവനും വിവാഹവേളയില്‍ (ഫയല്‍)

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി കാവ്യ മാധവന്‍ നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം ‘റിപ്പോര്‍ട്ടര്‍’ ചാനലിന് ലഭിച്ചു.

ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറഞ്ഞു പ്രചരിപ്പിക്കുന്നയാളാണെന്ന് കാവ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇത്തരത്തില്‍ തന്നെയും ദിലീപിനെയും ചേര്‍ത്ത് അപവാദപ്രചാരണങ്ങള്‍ നടി നടത്തിയിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം തകരാന്‍ കാരണം ഇത്തരത്തിലുള്ള അപവാദപ്രചാരണങ്ങള്‍ ആണെന്നും കാവ്യ മാധവന്‍ മൊഴി നല്‍കി. താനും ദിലീപും തമ്മില്‍ അതിര് വിട്ട ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നും കാവ്യ പറയുന്നു.

‘അമ്മ’യുടെ പ്രോഗ്രാമില്‍ താനും ദിലീപും ഒന്നിച്ചു ഡാന്‍സ് ചെയ്യുന്ന ചിത്രമെടുത്ത് മഞ്ജുവാര്യര്‍ക്ക് നടി അയച്ചുകൊടുത്തിരുന്നു. തന്നെക്കുറിച്ചും ദിലീപിനെക്കുറിച്ചും നടിമാരായ കല്‍പ്പനയോടും ബിന്ദു പണിക്കരോടും നടി അപവാദം പറഞ്ഞിരുന്നു. മഞ്ജു -ദിലീപ് വിവാഹമോചനത്തിന് കാരണം താനാണെന്ന് നടി പലരോടും പറഞ്ഞിരുന്നു. ഈ വിവരം നടി പറഞ്ഞിരുന്നുവെന്ന് ബിന്ദു പണിക്കര്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്നും കാവ്യയുടെ മൊഴിയില്‍ പറയുന്നു.

‘അമ്മ’യുടെ ക്യാമ്പിലെ സംഭവത്തിന് ശേഷം നടിയോട് ദിലീപ് സംസാരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് നടന്‍ സിദ്ധിഖിനോട് പറഞ്ഞിരുന്നു. ഇത്തരത്തില്‍ ആവശ്യമില്ലാത്ത സംസാരങ്ങള്‍ നടത്തരുതെന്ന് സിദ്ധിഖ് നടിയെ ശാസിച്ചതായും കാവ്യയുടെ മൊഴിയിലുണ്ട്.

നടി ആക്രമിക്കപ്പെട്ട വിവരം ദിലീപ് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ്. രാത്രി നിര്‍മാതാവ് ആന്റോ ജോസഫിന്റെ മിസ് കോളുകള്‍ കണ്ട് അദ്ദേഹത്തെ വിളിച്ചപ്പോഴാണ് ദിലീപ് വിവരം അറിയുന്നത്. തുടര്‍ന്ന് സംവിധായകന്‍ ലാലിനെ വിളിച്ചു സംസാരിച്ചു. നടി രമ്യ നമ്പീശനെ വിളിക്കാനും ശ്രമിച്ചു. പിന്നീട് ആക്രമിക്കപ്പെട്ട നടിയുടെ അമ്മയെ വിളിച്ച് ദിലീപ് സംസാരിച്ചിരുന്നു. എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ഉറപ്പും നല്‍കി- മൊഴിയില്‍ പറയുന്നു.

കേസിലെ പ്രതികളിലൊരാളായ വിഷ്ണുവെന്നയാള്‍ താന്‍ കാക്കനാട്ട് നടത്തുന്ന ലക്ഷ്യയെന്ന സ്ഥാപനത്തില്‍ വന്നിരുന്നുവെന്ന കാര്യം കാവ്യ മാധവന്‍ പറയുന്നു. ഇയാള്‍ തന്റെ ഡ്രൈവറോട് തന്റെ അച്ഛന്റെയോ അമ്മയുടെയോ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൈയിലെ മുറിവും നെറ്റിയിലെ കെട്ടും കണ്ടതിനാല്‍ ഡ്രൈവര്‍ നമ്പര്‍ കൊടുത്തില്ല. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെ അറിയില്ല. വീട്ടില്‍ വന്നിട്ടുണ്ടോയെന്നും അറിയില്ലെന്നും കാവ്യ പറയുന്നു.

ഇന്നലെ, കേസുമായി ബന്ധപ്പെട്ട് ചലചിത്രതാരവും ദീലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍, ചലചിത്രതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ്, ഗീതു മോഹന്‍ദാസ്, ഗായികയും നടിയുമായ റിമി ടോമി എന്നിവര്‍ പൊലീസിന് നല്‍കിയ മൊഴികള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. കാവ്യ മാധവന്‍ -ദിലീപ് ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതായിരുന്നു ഈ മൊഴികളില്‍ അധികവും.

ദിലീപ് -കാവ്യ ബന്ധവും ഈ ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ നടത്തിയ വെളിപ്പെടുത്തലിനെയും തുടര്‍ന്നാണ് ദിലീപ് – മഞ്ജു വാര്യര്‍ ദാമ്പത്യം തകര്‍ന്നതെന്നായിരുന്നു മൊഴികള്‍. ഇതേതുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധമുണ്ടായെന്നും ഇതാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്ത് നടിയെ ആക്രമിക്കാന്‍ കാരണമെന്നുമാണ് പൊലീസ് കേസ്.

കാവ്യയുടെ മൊഴി ഇങ്ങനെ:

DONT MISS
Top