പലസ്തീന്‍ സംഘര്‍ഷം തുടരുന്നു; ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് നാല് പേര്‍ മരിച്ചു

വീല്‍ ചെയറിലിരുന്ന് പ്രതിഷേധപ്രകടനം നടത്തുന്ന ഇബ്രാഹിം (ഫയല്‍ചിത്രം)

ജറുസലേം: ജറുസലേം വിഷയത്തില്‍ പലസ്തിന്‍ -ഇസ്രയേലി മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് നാല് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച് തങ്ങളുടെ എംബസി അവിടേയ്ക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗാസയിലും വെസ്റ്റ്ബാങ്കിലുമായാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ഇതോടെ ഈ മാസം ആറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പലസ്തീന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.

വെടിവയ്പ്പില്‍ മരിച്ചവരില്‍ നേരത്തെ നടന്ന ഇസ്രായേലി ആക്രമണത്തില്‍ കാലുകള്‍ നഷ്ടമായിരുന്ന ഇബ്രാഹിം അബു തുറായ എന്ന യുവാവും ഉള്‍പ്പെടുന്നു. കാലുകള്‍ നഷ്ടമായിരുന്നുവെങ്കിലും വീല്‍ചെയറിലിരുന്നുകൊണ്ട് ഇസ്രായേലിനെതിരേയുള്ള പ്രതിഷേധപ്രകടനങ്ങളില്‍ ഇബ്രാഹിം മുന്‍നിരയിലുണ്ടായിരുന്നു. ഗാസയില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിലാണ് ഇബ്രാഹിം കൊല്ലപ്പെട്ടത്. ഇബ്രാഹിമിന്റെ കബറടക്കം ഇന്നലെ നടന്നു. ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തില്‍ പലസ്തീന്‍ യുവാക്കളുടെ മാതൃകയാക്കി ഇബ്രാഹിമിനെ മാറ്റി പ്രതിഷേധക്കാരെ പ്രചോദിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

തങ്ങളുടെ രാജ്യതലസ്ഥാനമായി ജറുസലേമിനെയാണ് ഇസ്രായേല്‍ കണക്കാക്കുന്നതെങ്കിലും ഇസ്രയേലിലെ ടെല്‍ അവീവില്‍ തന്നെയാണ് ലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ എംബസികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. തങ്ങളുടെ രാജ്യം പൂര്‍ണരൂപത്തില്‍ നിലവില്‍ വരുമ്പോള്‍ അതിന്റെ തലസ്ഥാനമായി പലസ്തീന്‍ ജനത കണക്കാക്കുന്നത് ജറുസലേമിനെയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ അധീനതയിലുള്ള പടിഞ്ഞാറന്‍ ജറുസലേമിനെ രാജ്യതലസ്ഥാനമാക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പലസ്തീനും മറ്റ് ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ അമേരിക്ക നേരത്തെ ഇതിന് അംഗീകാരം നല്‍കുകയും തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേഖലയിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി മാറിമാറിവന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ തീരുമാനം നടപ്പാക്കുന്നത് തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് നീട്ടിവച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഓരോ ആറുമാസവും ഇങ്ങനെ തീരുമാനം നീട്ടിവച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് തലസ്ഥാനമാറ്റം നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കാതിരിക്കുകയും തുടര്‍ന്ന് തലസ്ഥാനം മാറ്റാനുള്ള നേരത്തെതന്നെയുള്ള തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

ഇ​​​തി​​​നി​​​ടെ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ബു​​​ധ​​​നാ​​​ഴ്ച ടെ​​​ൽ അ​​​വീ​​​വി​​​ൽ എ​​​ത്തു​​​ന്ന യു​​​എ​​​സ് വൈ​​​സ് പ്ര​​​സിഡന്റ്‌ മൈ​​​ക്ക് പെ​​​ൻ​​​സ് കി​​​ഴ​​​ക്ക​​​ൻ ജ​​​റുസ​​​ല​​​മി​​​ലെ വെ​​​സ്റ്റേ​​​ൺ വാ​​​ൾ എ​​​ന്ന ‘വി​​​ലാ​​​പ​​​ത്തിന്റെ മ​​​തി​​​ൽ’ സ​​​ന്ദ​​​ർ​​​ശി​​​ക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടത് കൂടുതല്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.  കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ലം അ​​​ധി​​​നി​​​വേ​​​ശ പ്ര​​​ദേ​​​ശ​​​മാ​​​യാ​​​ണ് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​മൂ​​​ഹം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.  ടെ​​​ൽ അ​​​വീ​​​വി​​​ലെ​​​ത്തു​​​ന്ന മൈ​​​ക്ക് പെ​​​ൻ​​​സ് ഇ​​​സ്രേ​​​ലി പാ​​​ർ​​​ലമെന്റിനെ അഭിസം​​​ബോ​​​ധ​​​ന ചെ​​​യ്യും.  അതേസമയം, പെന്‍സിന്റെ വരവിനെ പലസ്തീന്‍ എതിര്‍ക്കുകയാണ്.

1967ലെ ​​​ആ​​​റു​​​ദി​​​ന യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്ത കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ല​​​മി​​​ലാ​​​ണു വി​​​ലാ​​​പ​​​ത്തി​​​ന്‍റെ മ​​​തി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്. വി​​​ലാ​​​പ​​​ത്തി​​​ന്റെ മ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത ഇ​​​സ്ര​​​യേ​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് പെ​​​ൻ​​​സി​​​ന്‍റെ ഇ​​​സ്ര​​​യേ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​വാ​​​ർ​​​ത്ത​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ത്ര​​​ലേ​​​ഖ​​​ക​​​രെ അ​​​റി​​​യി​​​ച്ച യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. 67ലെ ​​​യു​​​ദ്ധ​​​ത്തി​​​ൽ പി​​​ടി​​​ച്ച പ്ര​​​ദേ​​​ശ​​​വും ഇ​​​സ്ര​​​യേ​​​ലിന്റെ ഭാ​​​ഗ​​​മാ​​​യി യു​​​എ​​​സ് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഈ ​​​പ്ര​​​സ്താ​​​വ​​​ന ട്രം​​​പി​​​ന്‍റെ ജ​​​റുസ​​​ലം പ്ര​​​ഖ്യാ​​​പ​​​നം പോ​​​ലെ ഏ​​​റെ വി​​​മ​​​ർ​​​ശ​​​നം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്നു തീ​​​ർ​​​ച്ച​​​യാ​​​ണ്.

DONT MISS
Top