ഇടപാടുകള്‍ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ലൈംഗികതൊഴിലാളികള്‍

പ്രതീകാത്മക ചിത്രം

പനാജി: എല്ലാക്കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കരിനെപ്പോലെ ലൈംഗിക തൊളിലാളികളും തങ്ങളുടെ ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.

ഗോവയില്‍ ലൈംഗിക തൊഴിലാളികള്‍ ഇടപാടുകാരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്.

കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാന്‍ ദില്ലിയില്‍ നിന്നും ഗോവയിലെത്തിയ അഞ്ചംഗ സംഘത്തോടാണ് സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ബ്രോക്കര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് നടപടി കര്‍ശനമാക്കിയ സാഹചര്യത്തിലാണ് തങ്ങളുടെ സുരക്ഷയ്ക്കായി ലൈംഗിക തൊഴിലാളികള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്. അപരിചിതരുമായുള്ള ഇടപാടുകളില്‍ ഒറ്റുകൊടുക്കപ്പെടാനും പൊലീസ് പിടികൂടാനുമുള്ള സാധ്യത കൂടുതലാണെന്നതിനാലാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഹോട്ടലില്‍ മുറിയെടുത്ത യുവാക്കള്‍ അഞ്ച് യുവതികളെയാണ് ബ്രോക്കറോട് ആവശ്യപ്പെട്ടത്. യുവതികളെ എത്തിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും ബ്രോക്കര്‍ പിന്നീട് ഇവരുടെ ആധാര്‍ കാര്‍ഡും റൂം നമ്പറും ഹോട്ടലിന്റെ കാര്‍ഡിന്റെയുമൊക്കെ ഫോട്ടോയെടുത്ത് വാട്ട്‌സാപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

DONT MISS
Top