ഓഖി: ഒരു മൃതദേഹം വടകരയില്‍ നിന്ന് കണ്ടെത്തി; മരണം 71 ആയി

ഫയല്‍ ചിത്രം

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കോഴിക്കോട് വടകരയ്ക്ക് സമീപം കടലില്‍ കണ്ടെത്തി. വടകര ചോമ്പാല ഉള്‍ക്കടലില്‍ നിന്ന് മത്സ്യബന്ധനതൊഴിലാളികളാണ് ഇന്ന് രാവിലെ
മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തീരത്തേക്ക് ഉടന്‍ എത്തിക്കും. അഴുകിയ നിലയിലുള്ള മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ഡിഎന്‍എ ടെസ്റ്റിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. ഇന്ന് ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 71 ആയി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലയില്‍ നിന്നാണ് ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിക്കുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മൃതദേഹങ്ങള്‍ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മലബാര്‍ മേഖയിലെ കടലിലാണ് ഇപ്പോള്‍ പ്രധാനമായും തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ വടക്കന്‍ മേഖല കേന്ദ്രീകരിച്ച് വ്യാപിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി മുതൽ ഗോവൻ തീരംവരെ തെരച്ചിൽ വ്യാപിപ്പിക്കുവാനാണ് സർക്കാർ തീരുമാനം.

അതേസമയം കഴിഞ്ഞ ദിവസം റ​​​വ​​​ന്യു വ​​​കു​​​പ്പ് പു​​​റ​​​ത്തു​​വി​​​ട്ട ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 40 എ​​​ണ്ണം ഇ​​​നി​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ണ്ട്.  ദുരന്തമുണ്ടായി 18 ദിവസങ്ങള്‍ കഴിയുമ്പോഴും ഇ​​​നി​​​യും 105 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ക്കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നു​​​മാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്. 

DONT MISS
Top