പിവി സിന്ധു ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍, മെഡല്‍ ഉറപ്പിച്ചു

ദുബായ്: സീസണില്‍ പ്രകടപ്പിച്ച മികവ് ആവര്‍ത്തിക്കുന്ന പിവി സിന്ധു ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോര്‍ 21-15, 21-18. ഇതോടെ ഇന്ത്യന്‍ താരം മെഡല്‍ ഉറപ്പിച്ചു.

ഫൈനലില്‍ ഒന്നാം സീഡും ലോകരണ്ടാം റാങ്കുകാരിയുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. നേരത്തെ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ സിന്ധു ജപ്പാന്‍ താരത്തെ തകര്‍ത്തിരുന്നു. 36 മിനിട്ടില്‍ അവസാനിച്ച മത്സരത്തില്‍ 21-9, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചായിരുന്നു സിന്ധു സെമിയിലേക്ക് മുന്നേറിയത്. സീസണില്‍ മികച്ച ഫോം പ്രകടപ്പിച്ച സിന്ധു ഈ വര്‍ഷം രണ്ട് സൂപ്പര്‍ സീരീസ് കിരീടങ്ങളും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.

മെഡല്‍ ഉറപ്പായതോടെ സീസണിന് മികച്ച രീതിയില്‍ അവസാനം കുറിക്കാനും സിന്ധുവിന് സാധിക്കും.

DONT MISS
Top