അസമില്‍ 100 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 40 ആനകള്‍; സ്ഥിതി രൂക്ഷം

ഗുവാഗത്തി: അസമില്‍ വെറും നൂറുദിവസത്തിനിടെ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 40. വാര്‍ത്ത പുറത്തുവന്നതോടെ പരിസ്ഥിതി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണുണ്ടാകുന്നത്. മനുഷ്യ ഇടപെടലുകളാണ് ഈ ആനകളുടെ ജീവനെടുത്തതെന്ന് കണക്കുകള്‍ സൂചിപ്പി

ട്രെയിന്‍ തട്ടിയും വൈദ്യുതാഘാതമേറ്റും കുഴികളില്‍ വീണുമാണ് ആനകള്‍ ചരിയുന്നതിലേറെയും. ഇതെല്ലാം ആനകളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നതിലുള്ള പ്രശ്‌നമാണ്. മനുഷ്യന്റെ ഇടപെടലുകളാണ് ആനകളെ ജനവാസമുളള മേഖലകളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

ആളുകള്‍ കൊന്നുകളയുന്ന ആനകളും ഏറെയാണ്. എന്നാല്‍ കാണ്ടാമൃഗത്തെ കൊന്നാല്‍ ഉണ്ടാകുന്ന പ്രതിഷേധം പോലും ഇത് സൃഷ്ടിക്കുന്നില്ല. അസമിന്റെ ദേശീയ മൃഗമാണ് കാണ്ടാമൃഗം. ആനയ്ക്ക് നിലവിലുള്ള നിയമത്തിന്റെ പരിരക്ഷ പോലും ലഭിക്കുന്നില്ല.

വലിയ തോതിലുള്ള വന നശീകരണമാണ് ആനകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കണക്കുകള്‍ ക്രമാതീതമായി പെരുകുമ്പോള്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കാനും അസം സര്‍ക്കാന്‍ തയാറാകുന്നില്ല. ഇതോടെ ആനകളുടെ നിലനില്‍പ്പുതന്നെ പ്രശ്‌നത്തിലായിരിക്കുകയാണെന്ന് പരിസ്ഥിതി സംരക്ഷണത്തിനായി രൂപം കൊണ്ട ‘ആര്യനായക്’  എന്ന സംഘടന പറയുന്നു. നിയമം നടപ്പാക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ത്തന്നെ വലിയ മാറ്റമുണ്ടാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top