ശബരിമല തീർത്ഥാടകന്റെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയില്‍

പാലക്കാട്: ശബരിമല തീർത്ഥാടകന്റെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി പാലക്കാട് പിടിയില്‍. കൊല്ലം അഞ്ചൽ സ്വദേശിയായ രാധാകൃഷ്ണപിള്ള എന്നയാളാണ് പിടിയിലായത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്റ് ചെയ്തത്.

ക്രിസ്തുമസ് പുതുവത്സരത്തോട് അനുബന്ധിച്ചു പാലക്കാട് എകസ്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇയാൾ പിടിയിലാകുന്നത്.

3 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും എകസ്സൈസ് പിടിച്ചെടുത്തത്. പാലക്കാട് ,കൊല്ലം ജില്ലകളിൽ വിദ്യാർത്ഥികളെയും ടൂറിസം മേഖലയെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്താറുള്ള പ്രതിയാണ് പിടിയിലായ രാധാകൃഷ്ണനെന്ന് എകസ്സൈസ് സംഘം അറിയിച്ചു. സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എം സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജില്ല കേന്ദ്രികരിച്ച് കഞ്ചാവ് സംഘങ്ങൾ ഏറിവരുന്നതോടെയാണ് എകസ്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധനകൾ കര്‍ശനമാക്കിയത്. 6 കിലോ കഞ്ചാവുമായി 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 100 കിലോ കഞ്ചാവാണ് ഈ വർഷം ജില്ലയിൽ ഇതുവരെ പിടികൂടിയത്

DONT MISS
Top