ഒാഖി; മരണസംഖ്യ ഉയരുന്നു, കോഴിക്കോട് നിന്ന് കണ്ടെടുത്തത് ആറ് മൃതദേഹങ്ങള്‍

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.കോഴിക്കോട് തീരത്തുനിന്നുമാണ് ആറ് മത്സ്യ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് ബേപ്പൂര്‍ തീരത്തുനിന്ന് എട്ടും, കൊച്ചി ചെല്ലാനം, മലപ്പുറം തീരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. അതേസമയം കോഴിക്കോട്  കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതായും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ബേപ്പൂര്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

കോഴിക്കോട് തീരത്ത് കൂടുതല്‍ മൃതദേഹം കരയ്ക്ക് അടിയാന്‍ സാധ്യത ഉള്ളതായി  കഴിഞ്ഞ ദിവസം  മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്.

DONT MISS
Top