എത്തി, കാലത്തെ പിന്നിലേക്ക് പായിച്ച് ഒടിയനായി വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍


‘ഒടിയന്‍’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതുപോലെ രാവിലെ കൃത്യം 10 മണിക്ക് ഒടിയന്റെ ടീസറെത്തി. മെലിഞ്ഞ് സുന്ദരനായ മോഹന്‍ലാല്‍ സ്‌ക്രീനില്‍ വിസ്മയം തീര്‍ത്തു. കാലത്തിന് പിന്നിലേക്ക് സഞ്ചരിക്കാനായത് അദ്ദേഹം സംസാരത്തിനിടെ സൂചിപ്പിക്കുന്നുമുണ്ട്.

ആദ്യം പുറത്തുവന്ന പോസ്റ്ററിലെ ലാല്‍ വെല്ലുവിളിയായത് ശരിക്കുള്ള മോഹന്‍ലാലിനാണ്. അദ്ദേഹം കഠിനമായ പരിശ്രമത്തിലൂടെ കടന്നുപോയി രൂപമാറ്റം വരുത്തി എന്നുതന്നെയാണ് കാണാന്‍ സാധിക്കുന്നത്. പട്ടിണി കിടന്നായാലും ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ ശരീരം പാകപ്പെടുത്തുമെന്ന് ലാല്‍ അഭിപ്രായപ്പെട്ടിരുന്നു.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വേനലവധി റിലീസാണ് ലക്ഷ്യമിടുന്നത്. എന്തായാലും പുതിയ ‘ഒടിയന്‍’ ടീസര്‍ സോഷ്യല്‍ മീഡിയയിലെ പ്രമോഷന്‍ പേജുകളെ പ്രകമ്പനം കൊള്ളിക്കുമെന്നുറപ്പ്.

DONT MISS
Top