ഓഖി ചുഴലി: നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; മരണം 59

തെരച്ചില്‍ നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് മരിച്ച മത്സ്യബന്ധന തൊഴിലാളികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ ഉള്‍ക്കടലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കൊച്ചി ചെല്ലാനം തീരത്ത് നിന്ന് ഒരു മൃതദേഹവുമാണ് ഇന്ന് രാവിലെ ലഭിച്ചത്. ഇതോടെ ഓഖി ചുഴലിക്കാറ്റ് ദുരനത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 59 ആയി.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ 14 -ാം ദിവസവും തുടരുകയാണ്. തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരാന്‍ തന്നെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം. നേവി, കോസ്റ്റ് ഗാര്‍ഡ് സംഘവും മറൈന്‍ എന്‍ഫോഴ്‌സമെന്റും കോസ്റ്റല്‍ പൊലീസുമാണ് തെരച്ചില്‍ തുടരുന്നത്.

ഇന്നലെ ഒ​​മ്പ​​തു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തിയിരുന്നു.

DONT MISS
Top